Ramdan Souq; വെറും 2 ദിർഹം മുതൽ വസ്ത്രങ്ങൾ,തത്സമയ വിനോദ ഷോകള്‍,!!!പറഞ്ഞാൽ തീരില്ല ഇവിടുത്തെ കൗതുകം;റമദാന്‍ സൂക്കിൽ ജനങ്ങളുടെ ഒഴുക്ക്
Ramdan souq;ആകാംക്ഷയോടെ
കാത്തിരുന്ന ‘റമദാന്‍ സൂക്ക്’ ശനിയാഴ്ച തിരിച്ചെത്തി. വിശുദ്ധ മാസത്തിന് മുന്നോടിയായി ദുബായ് നിവാസികള്‍ റമദാന്‍ സൂഖിലേക്ക് ഒഴുകി. ഇതോടെ അല്‍ റാസിലെ പഴയ മുനിസിപ്പാലിറ്റി സ്ട്രീറ്റ് തിരക്കേറിയ കേന്ദ്രമായി മാറി. ദുബായ് മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ഈ സൂഖ് ഇപ്പോള്‍
റമദാന്‍ ആഘോഷത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. യുഎഇയിലെ
പരിപാടിയുടെ
ആദ്യ ദിവസം, നൂറുകണക്കിന് നിവാസികള്‍ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ ഒഴുകിയെത്തിയിരുന്നു.
സുഗന്ധദ്രവ്യങ്ങളും
വസ്ത്രങ്ങളും മുതല്‍ ഭക്ഷണം, സുഗന്ധവ്യഞ്ജനങ്ങള്‍, ഗെയിമുകള്‍, കുട്ടികളുടെ പെയിന്റിംഗ് തുടങ്ങി എല്ലാവര്ക്കുമായി വൈവിധ്യമാര്ന്ന പ്രവര്‍ത്തനങ്ങള്‍ ഇവിടെയുണ്ട്.
വൈകുന്നേരം
അഞ്ച് മണിക്ക് എമിറാത്തിയുടെ പരമ്പരാഗത നൃത്തമായ ‘യോല്ല’ കാണാന്‍ നൂറുകണക്കിന് സന്ദര്‍ശകര്‍ സൂക്കിന് ചുറ്റും തടിച്ചുകൂടി. അതിനുശേഷം, പലരും തങ്ങളുടെ സായാഹ്ന ലഘുഭക്ഷണത്തിനും ചായക്കുമായി കിയോസ്കുകളിലേക്കും ഭക്ഷണ ട്രക്കുകളിലേക്കും നീങ്ങി.
സജീവമായ
അന്തരീക്ഷത്തിനിടയില്‍,
പ്രവേശന കവാടത്തിലെ ഒരു വര്‍ക്ക്ഷോപ്പില്‍ കാലിഗ്രാഫി കല പഠിക്കുന്നുണ്ടായിരുന്നു. സൂക്കിന്റെ ഒരു കോണില്‍, എമിറാത്തി സ്ത്രീകള്‍, പരമ്പരാഗത എംബ്രോയ്ഡറി നെയ്തതു കാണാമയിരുന്നു. 15 ദിര്ഹം മുതല്‍ ആരംഭിക്കുന്ന
മിതമായ നിരക്കില്‍ സുഗന്ധദ്രവ്യങ്ങള്‍ ലഭ്യമാകുന്നുണ്ട്.
റമദാന്‍
തയ്യാറെടുപ്പുകള്‍ക്ക് ആവശ്യമായ വിവിധ ഇനങ്ങളും ഗാഡ്ജെറ്റുകളും ഇവിടെ ലഭിക്കും. സൂക്ക് മാര്ച്ച് 9 വരെ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെ തുറന്നിരിക്കും. ‘ഹാഗ് അല്‍ ലൈല’ പോലെയുള്ള ഇവന്റുകള്‍, തത്സമയ വിനോദ ഷോകള്‍, കുട്ടികള്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയും സൂക്കില്‍ ഉണ്ടാകും.
ടൂറിസം,
വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നതിന് മാത്രമല്ല, പരമ്പരാഗത വിപണികള്‍ പ്രദര്‍ശിപ്പിക്കുന്നതിനും അനുഗ്രഹീതമായ റമദാന്‍ മാസത്തിനായുള്ള തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട പുരാതന ആചാരങ്ങളുടെ പൈതൃകവും ആധികാരികതയും സംരക്ഷിക്കുന്നതിനുമാണ് റമദാന്‍ സൂഖ് വര്ഷം തോറും സംഘടിപ്പിക്കുന്നതെന്ന്
ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
0 Comments