Pricing Of Smartphones; മൊബൈല്‍ ഫോണുകളുടെ വില കുത്തനെ കുറഞ്ഞേക്കും; കാരണം അറിയാം
pricing of smartphones;രാജ്യത്ത്
മൊബൈല്‍ ഫോണുകളുടെ വിലകുറയുന്നതിന് സാധ്യതയേറുന്നു.മൊബൈല്‍ ഫോണുകളുടെ നിര്മ്മാണത്തിന് ഉപയോഗിക്കുന്ന ചില പ്രധാന പാര്ട്സുകളുടെ ഇറക്കുമതി
തീരുവ പതിനഞ്ച് ശതമാനത്തില്‍ നിന്നും പത്ത് ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതാണ് രാജ്യത്ത് മൊബൈല്‍ ഫോണുകളുടെ വില കുറയുന്നതിലേക്ക് കാരണമാകുന്നത്.ബാറ്ററി എന്ക്ലോസറുകള്‍, പ്രൈമറി ലെന്സുകള്‍, ബാക് കവറുകള്‍, സിം സോക്കറ്റ് തുടങ്ങി പ്ലാസ്റ്റിക്, മെറ്റല്‍ എന്നിവയുടെ കോമ്പിനേഷനില്‍ നിര്‍മ്മിച്ച വിവിധ മെക്കാനിക്കല്‍ ഘടകങ്ങളുടെ ഇംപോര്ട്ട് ഡ്യൂട്ടിയാണ് കുറച്ചതെന്ന് ജനുവരി 30ന് പുറത്തുവന്ന സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.
ഇന്ത്യയിലെ
സ്മാര്ട്ട്ഫോണുകളുടെ ഉല്പ്പാദനച്ചെലവ് കുറയ്ക്കുന്നതിനും ചൈന, വിയറ്റ്നാം തുടങ്ങിയ അയല്രാജ്യങ്ങള്ക്കെതിരെ കൂടുതല്‍ മത്സരാധിഷ്ഠിത അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഏകദേശം 12 ഘടകങ്ങളുടെ തീരുവ വെട്ടിക്കുറയ്ക്കണമെന്ന് സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
അതേസമയം
സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനെതിരെ ഗ്ലോബല്‍ ട്രേഡ് റിസര്ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ) രംഗത്തുവന്നിരുന്നു. നിലവിലെ താരിഫ്
ഘടനയില്‍ മാറ്റം വരുത്തുന്നത് പ്രാദേശിക ഉല്പ്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്കി. നിലവിലെ നിരക്കുകള്‍ നിലനിര്‍ത്തുന്നത് വ്യവസായ വളര്ച്ചയെ സന്തുലിതമാക്കുന്നതിനും ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ദീര്‍ഘകാല വികസനം പ്രോത്സാഹിപ്പിക്കുന്നതിനും
ഗുണം ചെയ്യുമെന്ന് ജിടിആര്‍ഐ അഭിപ്രായപ്പെട്ടു.
Content Highlights: Duty cut on mobile parts to positively
impact end pricing of smartphones
0 Comments