google-site-verification: google3fc35902cab89eee.html മുതലാളി എച്ചിയാവരുത്, ലോ ഫ്യുവലിൽ വണ്ടിയോടിച്ചാൽ ഇനി മുതൽ എട്ടിന്റെ പണി

മുതലാളി എച്ചിയാവരുത്, ലോ ഫ്യുവലിൽ വണ്ടിയോടിച്ചാൽ ഇനി മുതൽ എട്ടിന്റെ പണി




മുതലാളി എച്ചിയാവരുത്, ലോ ഫ്യുവലിൽ വണ്ടിയോടിച്ചാൽ ഇനി മുതൽ  എട്ടിന്റെ പണി  

 ഫുൾടാങ്ക് പെട്രോളൊക്കെ അടിച്ച് വണ്ടിയോടിക്കുന്നവർ നമുക്കിടയിൽ അധികമാരും ഉണ്ടാവില്ലല്ലോ അല്ലേ. ഇന്ധനം തീരുമ്പോൾ ചെറിയൊരു തുകയ്ക്ക് അടിക്കുകയാണ് നമ്മുടെ പതിവ്. അതും ആവശ്യത്തിന് മാത്രം! ലാവിഷായി വണ്ടിയിൽ പെട്രോളോ ഡീസലോ നിറച്ച് കൊണ്ടുനടക്കുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രമാവും ഉണ്ടാവുക. പക്ഷേ കാറിലോ ബൈക്കിലോ ഫുൾടാങ്ക് പെട്രോളൊക്കെ ഉണ്ടെങ്കിൽ അതൊരു സന്തോഷമുള്ള കാര്യമാണ്. ഇനി ഓടാൻ അധികം ഇന്ധനമില്ലെന്ന് മനസിലാക്കുമ്പോൾ മാത്രമാണ് പമ്പിലേക്ക് വണ്ടികയറ്റുന്നത് തന്നെ. എന്നാൽ ഈ ശീലം അത്ര നല്ലതല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

 For More Organizations News: CLICK HERE 

 ഇപ്പോൾ ലോ ഫ്യുവൽ ഇൻഡിക്കേറ്ററുകളൊക്കെയുണ്ടെങ്കിലും അതിനെയൊന്നും ആരും അധികം മൈൻഡ് ചെയ്യാറുപോലുമില്ല. ടാങ്കിൽ ശേഷിക്കുന്ന ഇന്ധനവുമായി കാറിന് എത്ര ദൂരം സഞ്ചരിക്കാനാകുമെന്ന സൂചന നൽകുന്ന റേഞ്ച് ഇൻഡിക്കേറ്റർ സഹിതമാണ് ആധുനിക വാഹനങ്ങൾ വരുന്നത് എങ്കിലും അളുകൾ ഇതിനെ ദുരപയോഗം ചെയ്യാറാണ് പതിവ്. ഡിസ്റ്റൻസ് ടു എംടി എന്നത് കൃത്യമായ കണക്ക് അല്ലെങ്കിലും ഏറെക്കുറെ ഇതിനെ വിശ്വസിക്കാം. പക്ഷേ ഇത്തരത്തിൽ ലോ ഫ്യുവലിൽ വാഹനമോടിച്ചാൽ വഴിയിൽ കിടക്കുന്നത് മാത്രമല്ല, വണ്ടിയുടെ എഞ്ചിനിൽ സമ്മർദ്ദം ചെലുത്താനും കാരണമാവും. ഇതുവഴിപല തകരാറുകളും സംഭവിക്കുകയും ചെയ്തേക്കാം. ബൈക്കാണെങ്കിൽ 100 രൂപയ്ക്ക് ഒക്കെ പെട്രോളടിച്ച് വണ്ടിയുമായി പോവുന്നതാണ് നമ്മുടെ പതിവ്. കാറിലെങ്കിൽ 200, 300 എന്നിങ്ങനെയായും ആ കണക്കുകൾ മാറാറുണ്ട്. ഇത് നമ്മുടെ ശീലമാണെങ്കിലും ഉടൻ തന്നെ ഇത് മാറ്റുന്നതാവും നല്ലത്. പെട്രോൾ കുറഞ്ഞ അവസ്ഥയിൽ 

 For More Organizations News: CLICK HERE 

 വാഹനമോടിക്കുന്നത് ഭാവിയിൽ എട്ടിന്റെ പണിയിലേക്ക് വരെ നയിച്ചേക്കാം. അതെന്തെല്ലാമെന്ന് ഒന്നു പറഞ്ഞുതരാം. 'ഇതിഹാസങ്ങള്‍ക്ക് മരണമില്ല'; 12 വര്‍ഷം നിര്‍ത്തിയിട്ട ടാറ്റ സുമോ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഇത്തരത്തിൽ വാഹനമോടിച്ചാൽ ഫ്യുവൽ പമ്പ് തകരാറിലാവുന്നതാണ് സംഭവിച്ചേക്കാവുന്ന ആദ്യത്തെ കംപ്ലയിന്റ്. ഫ്യുവൽ ടാങ്കിലെ പെട്രോൾ അല്ലെങ്കിൽ ഡീസൽ ഫ്യുവൽ പമ്പിന് ചുറ്റും ഇൻസുലേഷൻ അല്ലെങ്കിൽ ലൂബ്രിക്കന്റ് പോലെയാണ് പ്രവർത്തിക്കുന്നത്. ടാങ്കിൽ ആവശ്യത്തിന് ഇന്ധനം ഇല്ലെങ്കിൽ ഫ്യുവൽ പമ്പിന് ആവശ്യമായ അളവിൽ ലൂബ്രിക്കേഷൻ ലഭിക്കാതെ വരും. ഇന്ധനം കുറഞ്ഞ അവസ്ഥയിൽ ദീർഘനേരം വണ്ടിയോടിക്കുമ്പോൾ അമിതമായി ചൂടാകുന്നതിലൂടെ ഫ്യുവൽ പമ്പിന് വേഗത്തിൽ കേടുപാടുകളും സംഭവിച്ചേക്കാം. കൂടാതെ ദീർഘനേരം വായുവുമായി സമ്പർക്കം പുലർത്തുന്നതും ഫ്യുവൽ പമ്പിനെ തകരാറിലാക്കിയേക്കാം. ടാങ്ക് കാലിയാക്കി വാഹനമോടിക്കുന്നത് വഴിയിലാവാനും കാരണമാവാറുണ്ട്. ലോ ഫ്യുവലിൽ ഓടുന്ന കാറിന്റെ ഇന്ധനം തീർന്നതിനാൽ പെട്ടെന്ന് പവർ നഷ്ടപ്പെടുകയും വണ്ടിയുടെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്യും. 

 For More Organizations News: CLICK HERE  

 തിരക്കേറിയ റോഡിലോ ഹൈവേയിലോ ഇത് ഗുരുതരമായ പ്രശ്‌നമുണ്ടാക്കിയേക്കാം. മാത്രമല്ല, എഞ്ചിൻ കട്ട് ഔട്ട് ആകുന്നതിനാൽ വാഹനത്തിന്റെ പവർ സ്റ്റിയറിംഗും പവർ ബ്രേക്കിന്റെ നിയന്ത്രണവും നഷ്ടപ്പെടുകയും ചെയ്യും. ഇനി ഇലക്ട്രിക് ഹൈവേയുടെ വരവാണ്; അതിവേഗം ബഹുദൂരം വികസനം ലോ ഫ്യുവലിൽ വണ്ടിയോടിക്കുന്നത് ടാങ്കിലെ ചെളി എഞ്ചിനിലേക്ക് പ്രവേശിക്കാനും കാരണമായേക്കാം. നമ്മൾ പമ്പിൽ നിന്നും നിറയ്ക്കുന്ന ഇന്ധനത്തിൽ സാധാരണയായി ധാരാളം മാലിന്യങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ടാങ്കിന്റെ അടിയിൽ അടിഞ്ഞുകൂടുകയും കാലക്രമേണ ചെളിയായി മാറുകയും ചെയ്യുന്നു. വാഹനത്തിൽ ഇന്ധനം കുറവാണെങ്കിൽ, ഫ്യുവൽ പമ്പിൽ നിന്ന് ചെളി വലിച്ചെടുത്ത് എഞ്ചിനിലേക്ക് കൊണ്ടുപോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് വാഹനത്തിന്റെ ഇഞ്ചക്‌ടറുകളും ഫ്യുവൽ ഫിൽട്ടറുകളും അടഞ്ഞുപോവാനും എഞ്ചിന് ഗുരുതരമായ കേടുപാടുകൾ 

 For More Organizations News: CLICK HERE 

 വരാനും കാരണമായേക്കാം. കൂടാതെ ലോ ഫ്യുവലിൽ കാറോ ബൈക്കോ ഓടിക്കുന്നത് മൈലേജിനെയും ബാധിച്ചേക്കാം. മാത്രമല്ല, മെയിന്റനെൻസ് ചെലുകൾ ഉയരാനും ഈ പ്രവൃത്തി വഴിവെക്കും. ആയതിനാൽ വാഹനത്തിന്റെ ഹാഫ് ടാങ്ക് എങ്കിലും ഇന്ധനം അടിച്ച് ഓടിക്കാൻ ശ്രമിക്കുന്നതാവും നല്ലത്. 

Post a Comment

0 Comments