Dubai Summer Surprice;ദുബായ് സമ്മർ സർപ്രൈസസിന് തുടക്കം; ഷോപ്പിങ് ഓഫറുകൾ മുതൽ സമ്മാനങ്ങളുടെ പെരുമഴ വരെ എന്തൊക്കെ സ്വന്തമാക്കാം?
Dubai summer surprice;ദുബായ്
സമ്മർ സർപ്രൈസസിന് തുടക്കം; ഷോപ്പിങ് ഓഫറുകൾ മുതൽ സമ്മാനങ്ങളുടെ പെരുമഴ വരെ എന്തൊക്കെ സ്വന്തമാക്കാം?
ദുബായ്:
ദുബായ് സമ്മർ സർപ്രൈസസിന് (ഡിഎസ്എസ്) ദുബായിൽ വൻവരവേൽപ്പ്. 26-ാമത് എഡിഷനിൽ എത്തി നിൽക്കുന്ന വാർഷിക വേനൽ മഹോത്സവത്തിൽ പങ്കെടുക്കാൻ നിരവധിപ്പേരാണ് എതുന്നത്. മികച്ച ഓഫറുകളോടെ പർച്ചേസിംഗ്, കൈനിറയെ സമ്മാനങ്ങൾ, ആഘോഷപരിപാടികൾ തുടങ്ങി സർപ്രൈസുകളുടെ ലോകമാണ് ദുബായിൽ ഒരുങ്ങിയിരിക്കുന്നത്. സെപ്റ്റംബർ മൂന്ന് വരെയാണ് ദുബായ് സമ്മർ സർപ്രൈസസ് നടക്കുക.
Disclaimer
Our goal is to fill unfilled positions at numerous companies with operations in the Gulf, Europe, the US, and India. Job agencies and other sources that are completely accountable to the employer and the job seeker are not held liable in any manner for any misuse of the website or for improper handling of any type of financial.
ബലി
പെരുന്നാളിനോട് അനുബന്ധിച്ച് ആരംഭിച്ച ഡിഎസ്എസിൽ ജൂലൈ ഒന്നിന് ഹുസൈൻ അൽ ജാസ്മി, കാദിം
അൽ സാഹിർ എന്നിവരുടെ ലൈവ് പരിപാടിക്ക് വേദിയായി. സഊദി അറേബ്യയിലെ “അറബികളുടെ കലാകാരൻ” എന്നറിയപ്പെടുന്ന മുഹമ്മദ് അബ്ദോ ഇന്ന് ഡിഎസ്എസിന്റെ വേദിയിലെത്തും.
ഫെസ്റ്റിവലിന്റെ
സംഘാടകർ പറയുന്നതനുസരിച്ച്, ഈ വർഷം ഡിഎസ്എസ്
വാരാന്ത്യങ്ങളിൽ സംഗീതനിശ കൂടുതൽ വർണാഭമാക്കും. ഈജിപ്ഷ്യൻ ട്രാപ്പ് ആർട്ടിസ്റ്റ് WEGZ, ഈജിപ്ഷ്യൻ റോക്ക് ബാൻഡ് കെയ്റോക്കി, ടുണീഷ്യൻ ഗായകൻ ബാൾട്ടി, ജോർദാനിയൻ ഇൻഡി ബാൻഡ് ഓട്ടോസ്ട്രാഡ്, സ്കിന്നി, എൽ ഫാർ3ഐ,
ബോ കോൾത്തൂം, മോദി അൽ ഷംരാനി, ഡിജെ
അസീൽ, പ്രശസ്ത അറബ് കലാകാരന്മാരായ ഷർമൂഫേഴ്സ് എന്നിവരുൾപ്പെടെയുള്ള കലാകാരന്മാരോടൊപ്പം പ്രാദേശിക കലാകാരന്മാരും ബീറ്റ് ദി ഹീറ്റ് സംഗീതോത്സവത്തിന്റെ
10 ആഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
യുഎയിലെ
വിവരങ്ങളെല്ലാം വിരല്ത്തുമ്പിലെത്താന് ഈ ഗ്രൂപ്പിൽ
For More UAE news: CLICK HERE
ഉപഭോക്താക്കളുടെ
ജീവിതം തന്നെ മാറ്റിമറിക്കാൻ പോന്ന സമ്മാനപദ്ധതികളാണ് ദുബായ് സമ്മർ സർപ്രൈസസിന്റെ മറ്റൊരു പ്രത്യേകത. ഈ ഡിഎസ്എസിൽ 20 മില്യണിലധികം
ദിർഹം സമ്മാനമായി ലഭിക്കാനുള്ള അവസരമുണ്ട്. പണം, സ്വർണം, കാറുകൾ തുടങ്ങി സമ്മാനപരമ്പരക്ക് തന്നെഡിഎസ്എസ് വേദിയാകും. കഴിഞ്ഞ 25 പതിപ്പുകളിലായി കോടിക്കണക്കിന് ദിർഹമാണ് ഡിഎസ്എസ് സമ്മാനമായി നൽകിയത്.
For More UAE news: CLICK HERE
75 ശതമാനം
വരെ കിഴിവ്
ബ്രാൻഡുകൾ
ഉൾപ്പെടെ ആയിരക്കണക്കിന് ഔട്ട്ലെറ്റുകളാണ് 75 ശതമാനം വരെ കിഴിവുകളുമായി ഡിഎസ്എസിന് മാറ്റേകാൻ ഒരുങ്ങിയിരിക്കുന്നത്. സാധാരണ ദിവസങ്ങളിലെ ഓഫറിന് പുറമെ പ്രതിവാര റീട്ടെയിൽ പ്രമോഷനുകളും ലഭിക്കും. കൂടാതെ എക്സ്ക്ലൂസീവ് ഓഫറുകളും
സമ്മാനങ്ങൾ നേടാനുള്ള കൂടുതൽ അവസരങ്ങളും ഫെസ്റ്റിവലിന്റെ 10 ആഴ്ചകളിലുടനീളം ഉണ്ടാകും. ഇതിനെല്ലാം പുറമെ ഫ്ലാഷ് സെയിലുകളും അതുല്യമായ പ്രമോഷനുകളും ഉണ്ടാകും.
തത്സമയ
പ്രകടനങ്ങൾ, മത്സരങ്ങൾ, സിനിമാ പ്രദർശനങ്ങൾ എന്നിവയും മേളക്ക് മാറ്റേകും. ഇതിന് പുറമെ ഭക്ഷണത്തിന്റെ പറുദീസ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഭക്ഷണപ്രിയർക്ക് ദുബായിലെ മികച്ച റെസ്റ്റോറന്റുകളിൽ നിന്ന് സിഗ്നേച്ചർ വിഭവങ്ങൾ സാമ്പിൾ ചെയ്യാൻ കഴിയും
0 Comments